കൊച്ചി: ടെക്നോളജിയുടെ കടന്ന് വരവ് ക്ലാസ്റൂം പഠനത്തിന് പുതിയ മാനം നല്‍കിയെന്ന് ജെയിന് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. രാജ് സിംഗ്. ......
കൊച്ചി: വളരെ വേഗതയില്‍ മുന്നോട്ട് പോകുന്ന, സാങ്കേതിക വിദ്യകളാല്‍ സമൃദ്ധമായ ഈ ലോകത്ത് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ തിരിക്കാന്‍ ഒരുപാട് മാധ്യമങ്ങള്‍ ഉണ്ടാകുമെന്നും അതില്‍ വീണുപോകരുതെന്നും വിദ്യാര്‍ത്ഥികളോട് പ്രൊഫ.ജി.വി ശ്രീകുമാര്‍. ഐഐടി ബോംബെയിലെ ഡിസൈന്‍ അധ്യാപകനായ അദ്ദേഹം കൊച്ചി ജെയിന് യൂണിവേഴ്സിറ്റിയില്‍ നടന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ വിദ്യാഭ്യാസവും ഡിസൈനും തമ്മിലുള്ള സഹകരണം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു.''അറബിയും ഒട്ടകവും എന്ന കഥയിലെ ടെന്റ് ആണ് നിങ്ങളുടെ ഒരു ദിവസം എന്നു കണ്ടാല്‍ ഒട്ടകത്തിന്റെ തലയും കഴുത്തും ഉടലുമെല്ലാമായി നെറ്റ്ഫ്ലിക്സ്, ആമസോണ്‍ തുടങ്ങി ധാരാളം സമൂഹമാധ്യമങ്ങളും മറ്റും നിങ്ങളുടെ ശ്രദ്ധതിരിക്കാനെത്തും. ......
കൊച്ചി: ജെയിൻ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന 'സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025'ന് തുടക്കമായി.കാക്കനാട് കിൻഫ്ര ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചു.
കേരളത്തിൻ്റെ നേട്ടങ്ങൾ ഉയർത്തി കാട്ടിയ മന്ത്രിജെയിൻസർവ്വകലാശാലയുടെ നേതൃത്വത്തിൽ ഇങ്ങനെയൊരു ഉച്ചകോടി സംഘടിപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞു. സമാനമായ നിരവധി ഉച്ചകോടികളുടെ വേദി ഇപ്പോൾ കേരളമാണ്. ......
കൊച്ചി : 2023-2024 വർഷത്തെ കേരള ഓർത്തോപീഡിക് അസോസിയേഷന്റെ (KOA) മികച്ച ചാപ്റ്ററായി കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റിയെ തിരഞ്ഞെടുത്തു.
ഈ കാലയളവിലെ കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കും നേട്ടങ്ങൾക്കും അംഗീകാരമായാണ് അവാർഡ്.
ഓർത്തോപീഡിക് അസോസിയേഷൻ്റെ സംസ്ഥാന സമ്മേളനത്തിൽ കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റിയുടെ പ്രസിഡന്റ് ഡോ. ജോൺ തയ്യിൽ ജോണും സെക്രട്ടറി ഡോ. ......
കൊച്ചി: പുതുതായി വരുന്ന വൈറൽ പകർച്ചവ്യാധികൾ കൂടുതലും മൃഗങ്ങളിൽ നിന്ന് പകരുന്നതാണെന്ന് ലോക ആരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) മുൻ ചീഫ് സയന്റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥൻ. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടന്ന ചടങ്ങിൽ വേമ്പനാട്ട് കായലിലെ ജലഗുണനിലവാരം, ജലജന്യ പകർച്ചവ്യാധികൾ സംബന്ധിച്ച ഗവേഷണ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.
കാലാവസ്ഥാവ്യതിയാനവും പോഷകസമൃദ്ധമല്ലാത്ത ഭക്ഷണശീലങ്ങളും വരുത്തിവെക്കുന്ന ആരോഗ്യപ്രശ്നങ്ങൾ അവർ ഉയർത്തിക്കാട്ടി.
ഇന്നത്തെ മിക്ക ആരോഗ്യ ഭീഷണികളും പാരിസ്ഥിതിക പ്രശ്നങ്ങളിൽ നിന്ന് ഉൽഭവിക്കുന്നതാണ്. ......
കൊച്ചി : മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി ) സംസ്ഥാന സമ്മേളനം സമാപിച്ചു.മൂന്ന് ദിവസമായി വൈപ്പിനിൽ നടന്നു വന്ന സമ്മേളനം ടി ജെ ആഞ്ചലോസ് ( പ്രസിഡണ്ട്) , സോളമൻ വെട്ടുകാട് ( വർക്കിംഗ് പ്രസിഡൻ്റ് ) , ടി രഘുവരൻ ( ജനറൽ സെക്രട്ടറി ) എന്നിവർ ഭാരവാഹികളായി 75 അംഗ വർക്കിംഗ് കമ്മറ്റിയും 170 അംഗ ജനറൽ കൗൺസിലും തെരഞ്ഞെടുത്തു.എഐടിയുസി സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസി , ഫെഡറേഷൻ ദേശീയ ഭാരവാഹികളായ കുമ്പളം രാജപ്പൻ, എ കെ ജബ്ബാർ , സംസ്ഥാന ട്രഷൻ ഡി ബാബു എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് പ്രസംഗിച്ചു. റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ അരുൾദാസ് ( തിരുവനന്തപുരം ) , അനിൽകുമാർ (കൊല്ലം) , അഡ്വ രാജേഷ് ചെങ്ങളം ( കോട്ടയം) , എ പി റോയ് - ബി ഷിബു (ആലപ്പുഴ) , മുഹമ്മദ് അബ്ബാസ് - പി കെ ഷാജി (എറണാകുളം ) , ഷിഹാബ് (തൃശൂർ) , മുർഷിദ് വഹാബ് ( മലപ്പുറം) , എം വി ശെൽവരാജ് (കോഴിക്കോട്) , മനോജ് പി വി , ഷാൻ പി വി (കണ്ണൂർ) , എം എച്ച് ഹാരിസ് (കാസർഗോഡ്) എന്നിവർ പങ്കെടുത്തു. ......
കൊച്ചി: മാഡ്രിഡില്‍ നടക്കുന്ന ലോകപ്രശസ്ത ടൂറിസം മേളകളിലൊന്നായ ഫിറ്റൂര്‍ 2025 ന്റെ ഉദ്ഘാടന ചടങ്ങില്‍ സ്പെയിനിലെ ഇന്ത്യന്‍ അംബാസഡര്‍ ദിനേഷ് കെ. പട്നായിക് പങ്കെടുത്തു. ഈ അന്താരാഷ്ട്ര മേളയില്‍ സ്ഥാപിച്ച ഇന്‍ക്രെഡിബിള്‍ ഇന്ത്യ പവലിയനില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ അവരുടെ ടൂറിസം സാധ്യതകള്‍ പ്രദര്‍ശിപ്പിച്ചു. ......
കൊച്ചി, ജനുവരി 24, 2025: ഇന്ത്യയിലെ കോംപാക്ട് എസ്.യു.വി സെഗ്മെന്റിൽ ഇതിനോടകം തന്നെ തരംഗമായി മാറിയ സിറോസ് കേരളത്തിൽ അവതരിപ്പിച്ച് ഇഞ്ചിയോൺ കിയ. കൊച്ചിയിലെ ഇഞ്ചിയോൺ കിയയുടെ ഷോറൂമിൽ വച്ച് നടന്ന ചടങ്ങിൽ ഇഞ്ചിയോൺ കിയ എം.ഡി നയീം ഷാഹുൽ പുതിയ മോഡൽ അവതരിപ്പിച്ചു. ......